നിയന്ത്രണം വിട്ട കാർ ബൈക്കുകളിലിടിച്ച് വഴിയോര കച്ചവടക്കാരിലേക്ക് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്

Published : Nov 28, 2024, 03:20 PM ISTUpdated : Nov 28, 2024, 03:23 PM IST
 നിയന്ത്രണം വിട്ട കാർ ബൈക്കുകളിലിടിച്ച് വഴിയോര കച്ചവടക്കാരിലേക്ക് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്

Synopsis

ആദ്യം ബാക്ക് യാത്രക്കാരെ കാറിടിച്ചു. ഇവർ താഴെ വീണു. പിന്നീട് നിയന്ത്രണം വിട്ട് കാർ വഴിയോര കച്ചവടക്കാരുടെ ദേഹത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. കച്ചവടക്കാരന് കാലിന് ​ഗുരുതരമായി പരിക്കേറ്റു.  

കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി 3 പേർക്ക് പരിക്ക്. പാരിപ്പള്ളി മുക്കട ജംഗ്ഷനിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വർക്കല ഭാഗത്തേക്ക് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു. ആദ്യം ബൈക്ക് യാത്രക്കാരെ കാറിടിക്കുകയും ഇവർ താഴെ വീഴുകയും ചെയ്തു. പിന്നീട് നിയന്ത്രണം വിട്ട് കാർ വഴിയോര കച്ചവടക്കാരുടെ ദേഹത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ കച്ചവടക്കാരന് കാലിന് ​ഗുരുതരമായി പരിക്കേറ്റു.  

അപകടം കണ്ടയുടനെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. 

അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകാൻ ഇനി മണിക്കൂറുകൾ; ‘ഫെംഗൽ’ പുതുച്ചേരിയിലേക്ക്, കേരളത്തിലും മഴ സാധ്യത

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ