
മാതമംഗലം: മാതമംഗലം ബസാറിൽ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കെഎസ്ഇബി സബ് എഞ്ചിനീയറായ കുറ്റൂർ നെല്യാട് സ്വദേശി പ്രദീപൻ ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും ബൈക്കിലും ഇടിച്ചത്. അപകടത്തിൽ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ കാഞ്ഞിരങ്ങാട് സ്വദേശി രമേശൻ (48) പാണപ്പുഴ കച്ചേരിക്കടവ് ആഭി (11) എന്നിവർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 9:20 ഓടെയാണ് അപകടം. കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ആരോപിച്ചു. ഇയാളെ രാത്രി തന്നെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രമേശൻ പരിയാരം മെഡിക്കൽ കോളേജിലും അഭി കണ്ണൂർ മിംസ് ഹോസ്പിറ്റലിലുമായി ചികിത്സയിലാണ്.
പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യാത്രക്കാരനെ ആക്രമിച്ചു; യുവാക്കൾ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam