
തിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽനിന്നും സ്വർണാഭരണവും പണവും കവർന്ന കേസിൽ യുവാവിനെ ദിവസങ്ങൾക്കകം പൊലിസ് അറസ്റ്റ് ചെയ്തു. എ ആർ നഗർ കുന്നുംപുറം സ്വദേശി മുഹമ്മദ് ഫർഹാൻ(21)നെയാണ് മോഷണം നടത്തി ദിവസങ്ങൾക്കുള്ളിൽ തിരൂരങ്ങാടി സി ഐ സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മോഷ്ടിക്കപ്പെട്ട സ്വർണ്ണാഭരണംകുഴിച്ചിട്ട നിലയിൽ വീട്ടുവളപ്പിൽ നിന്നും, ബാക്കി കൊണ്ടോട്ടിയിലെ ജ്വല്ലറിയിൽ നിന്നും പൊലിസ് കണ്ടെടുത്തു. കൂടാതെ പണം വീട്ടിലെ അലമാരിയിൽനിന്നും റിയാലുകൾ കൊണ്ടോട്ടിയിലെ കടയിൽനിന്നും കണ്ടെടുത്തു. കുന്നുംപുറം കുന്നത്ത് തടത്തിൽ അബ്ദുൽ ഖാദറിന്റെ വീട്ടിലാണ് കഴിഞ്ഞ 21ന് രാത്രി മോഷണം നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും 350 സഊദി റിയാലുമാണ് മോഷണം പോയത്.അബ്ദുൽ ഖാദർ അസുഖം കാരണം കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായതിനാൽ വീട് പൂട്ടി പോയതായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam