മൂന്ന് പേരെത്തി, ആദ്യം പൂട്ടുപൊളിക്കാൻ ശ്രമം; ഗുരുമന്ദിരത്തിന്‍റെ ചില്ല് തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ചു

Published : Oct 11, 2024, 04:09 PM IST
മൂന്ന് പേരെത്തി, ആദ്യം പൂട്ടുപൊളിക്കാൻ ശ്രമം; ഗുരുമന്ദിരത്തിന്‍റെ ചില്ല് തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ചു

Synopsis

മൂന്ന് പേർ ഗുരുമന്ദിരത്തിന് സമീപത്തേക്ക് വരുന്നതും, പൂട്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെയാണ് ചില്ല് തകർത്തത്.  

കായംകുളം: ആലപ്പുഴയിൽ ഗുരുമന്ദിരത്തിന്‍റെ ചില്ല് തകർത്ത് മോഷണം. എസ്എൻഡിപി യോഗം കായംകുളം യൂണിയനിലെ കാപ്പിൽ കഴിക്ക് 1657-ാം നമ്പർ ശാഖായോഗം വക ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷ്ടാക്കൾ കാണിക്കവഞ്ചി അപഹരിച്ചു. ഇന്നലെ രാത്രി പത്തേകാൽ മണിയോടെയാണ് സംഭവം. 

മൂന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മൂന്ന് പേർ ഗുരുമന്ദിരത്തിന് സമീപത്തേക്ക് വരുന്നതും, പൂട്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.  പൂട്ട് പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രതികൾ ഗുരു മന്ദിരത്തിന്‍റെ ഗ്ലാസ് അടിച്ച് തകർത്ത് കാണിക്കവഞ്ചി അപഹരിച്ചത്. സംഭവത്തിൽ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Read More : അതിഥി തൊഴിലാളികളെ കണ്ട് സംശയം, പാലക്കാട്ടും തൊടുപുഴയിലും പൊക്കി; 4 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു
'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്