കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി

Published : Aug 18, 2023, 01:02 PM ISTUpdated : Aug 18, 2023, 01:07 PM IST
കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി

Synopsis

എഐസിസി ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാൽ മുൻപ് ആലപ്പുഴ എംപിയായിരുന്നു

ആലപ്പുഴ: കോൺഗ്രസ് ദേശീയ നേതാവ് കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി. ഇന്നലെ രാത്രിയാണ് സംഭവം. എഐസിസി ജനറൽ സെക്രട്ടറിയായ അദ്ദേഹം നേരത്തെ ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. പയ്യന്നൂർ സ്വദേശിയായ അദ്ദേഹത്തിന് ആലപ്പുഴയിൽ വീടുണ്ട്. ഈ വീട്ടിലാണ് മോഷണ ശ്രമം ഉണ്ടായത്. 2 മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. വീടിന്റെ പുറക് വശത്തെ ജനൽ കമ്പി വളച്ചാണ് കള്ളൻ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് കള്ളൻ കയറിയെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്