
ചേര്‍ത്തല: നഗരത്തില്‍ വടക്കേ അങ്ങാടികവലയിലുള്ള ഫെഡറല്‍ ബാങ്കിന്‍റെ എ ടി എം കൗണ്ടറിലാണ് മോഷണ ശ്രമം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്. കാറിലെത്തിയ മുഖംമൂടി ധരിച്ചെത്തിയയാള്‍ കൗണ്ടറിലെ കാമറകളില്‍ കറുത്ത പെയിന്‍റ് സ്പ്രേ ചെയ്തു. പരിശോധനകളില്‍ എ ടി എം മെഷീന്‍ തകര്‍ക്കാനുള്ള ശ്രമങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പണമൊന്നും നഷ്‌പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതരും പറഞ്ഞു.
ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസും ശാസ്ത്രീയ പരിശോധനാ വിദഗ്ദരുമെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തിനു ശേഷവും കൗണ്ടറില്‍ നിന്നും പലരും പണം പിന്‍വലിച്ചിട്ടുള്ളതിനാല്‍ കവര്‍ച്ചക്കെത്തിയയാളുടെ വിരലടയാളം കണ്ടെത്താനായിട്ടില്ല. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തു. ചേര്‍ത്തല സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെയാണ് പൊലീസ് ചോദ്യം ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam