മോഷണശ്രമം തടയുന്നതിനിടെ തള്ളി താഴയിട്ടു; യുവതി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

Published : Aug 14, 2018, 09:19 AM ISTUpdated : Sep 10, 2018, 12:58 AM IST
മോഷണശ്രമം തടയുന്നതിനിടെ  തള്ളി താഴയിട്ടു; യുവതി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

Synopsis

ഷഹീറയുടെ ഭര്‍ത്താവ് ബദറുദ്ദീന്‍ ഗള്‍ഫിലാണ്. ഇവര്‍ ഉറങ്ങുകയായിരുന്നു. മോഷണശ്രമത്തിനിടെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ ഭീഷണിപെടുത്തുകയും ഷഹീറയെ മോഷ്ടാവ് തള്ളി നിലത്തിടുകയും ചെയ്തു. 

ഹരിപ്പാട്:  രണ്ടംഗ സംഘം വീട് കയറി മോഷണശ്രമം നടത്തുന്നതിനിടെ നടന്ന പിടിവലിയില്‍ മറിഞ്ഞ് വീണ് വീട്ടമ്മയുടെ തലക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവാറ്റ കന്നുകാലിപ്പാലം പുത്തന്‍ പറമ്പില്‍ ബദറുദ്ദീന്റെ ഭാര്യ ഷഹീറയ്ക്കാണ് (34) തലക്ക് ഗുരുതരമായ പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

വീടിന്റെ അടുക്കള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വീട്ടമ്മ ഷഹീറയും ഇവരുടെ മക്കളായ ഫര്‍ഹാന (11), മുഹമ്മദ് ബിനാഫ് (7) എന്നിര്‍മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷഹീറയുടെ ഭര്‍ത്താവ് ബദറുദ്ദീന്‍ ഗള്‍ഫിലാണ്. ഇവര്‍ ഉറങ്ങുകയായിരുന്നു. മോഷണശ്രമത്തിനിടെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ ഭീഷണിപെടുത്തുകയും ഷഹീറയെ മോഷ്ടാവ് തള്ളി നിലത്തിടുകയും ചെയ്തു.

നിലത്ത് വീണപ്പോഴാണ് തലയ്ക്ക് പരുക്കേറ്റത്. ബഹളം കേട്ട് മക്കളും ഉണര്‍ന്നു. ഇതിടെ കള്ളന്മാര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ ഉപേക്ഷിച്ച കൈയ്യുറയും ഒരാളുടെ മൊബൈല്‍ ഫോണും വീടിനുള്ളില്‍ നിന്നും കിട്ടിയിട്ടുണ്ട്. ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം നട്ടുച്ച നേരത്ത് കത്തിക്കുത്ത്; മകനെ കുത്തിയത് പിതാവ്, സ്ഥിരം അതിക്രമം സഹിക്കാതെ എന്ന് മൊഴി
പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി