
തിരുവനന്തപുരം: സ്കൂളിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥിനി വീണ് ഗുരുതര പരിക്ക്. വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ വിവരം സ്കൂളിലെ അധ്യാപകര്‍ മറച്ചുവെച്ചുവെന്നാണ് പരാതി. നെയ്യാറ്റിൻകര കാരക്കോണം യുപി സ്കൂളിലാണ് ആണ് സംഭവം. കാരക്കോണം അണിമംഗലം സ്വദേശി അഞ്ചാം ക്ലാസിൽ പഠിക്കുന്ന നിവേദിതക്കാണ് വീണ് പരിക്ക് പറ്റിയത്.
നിവേദിത നടക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ധ്യാപകരെ അറിയിച്ചെങ്കിലും അദ്ധ്യാപകർ രക്ഷിതാക്കളെ വിവരം അറിയക്കാതെ നിസാരവത്കരിക്കുകയായിരുന്നുവെന്നാണ് ആരോപണം. തുടര്‍ന്ന് വൈകുന്നേരം സ്കൂൾ ബസിൽ കയറ്റി വഴിയിൽ ഇറക്കി വിട്ടതായും പരാതിയുണ്ട്. രാത്രിയിൽ വേദനകൂടിയ വിദ്യാർത്ഥിനിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ കാലിൽ രണ്ട് പൊട്ടലുകൾ കണ്ടെത്തി. സംഭവത്തിൽ രക്ഷിതാക്കൾ ഡിഇഒ ഉൾപ്പെടെയുള്ളവര്‍ക്ക് പരാതി നൽകി. അതേസമയം, വിദ്യാർത്ഥി വിവരം അറിയിച്ചില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.