നെടുങ്കണ്ടത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം; ഫര്‍ണിച്ചറുകളും പണി ആയുധങ്ങളും നഷ്ടപ്പെട്ടു

By Web TeamFirst Published May 24, 2021, 11:09 PM IST
Highlights

നല്ല ഭാരമുള്ള ഫര്‍ണിച്ചറുകളായിരുന്നതിനാല്‍ ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് കരുതുന്നത്. 

ഇടുക്കി: നെടുങ്കണ്ടം കൗന്തിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം. ഫര്‍ണിച്ചറുകളും പണി ആയുധങ്ങളും നഷ്ടപ്പെട്ടു.
കൗന്തി കാരിവയലില്‍ പ്രസാദിന്റെ വീട്ടിലാണ്, കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. കുടുംബം, പ്രസാദ് ജോലി ചെയ്യുന്ന സ്ഥലത്ത് ആയതിനാല്‍ ബന്ധുവിനെയാണ് വീടും കൃഷിയിടവും നോക്കുന്നതിന് ഏല്‍പ്പിച്ചിരിയ്ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, വീട് വൃത്തിയാക്കുന്നതിനായി ചില ഫര്‍ണിച്ചറുകള്‍ വീടിനുള്ളില്‍ നിന്നും വര്‍ക്ക് ഏരിയയിലേയ്ക്ക് മാറ്റിയിരുന്നു. 

ഈ ഫര്‍ണിച്ചറുകളും, വര്‍ക്ക് ഏരിയായില്‍ സൂക്ഷിച്ചിരുന്ന തൂമ്പ അടക്കമുള്ള പണി ആയുധങ്ങളുമാണ് നഷ്ടപെട്ടത്.
പ്രസാദിന്റെ ബന്ധുവായ രതീഷിന്റെ മേല്‍നോട്ടത്തിലാണ് കൃഷിയിടത്തിലെ ജോലികള്‍ ചെയ്യുന്നത്. ഇവര്‍ മിക്ക ദിവസങ്ങളിലും ഇവിടെ വരാറുണ്ട്. രണ്ട് ദിവസം മുന്‍പും ജോലികള്‍ക്കായി എത്തിയപ്പോള്‍ സാധനങ്ങള്‍ വര്‍ക്ക് ഏരിയയില്‍ ഉണ്ടായിരുന്നു. 

നല്ല ഭാരമുള്ള ഫര്‍ണിച്ചറുകളായിരുന്നതിനാല്‍ ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മേഖലയില്‍, രാത്രിയില്‍ ശക്തമായ മഴ പെയ്തിന്റെ മറ പറ്റിയാവാം മോഷണം നടന്നതെന്നും സംശയിക്കുന്നു. സംഭവത്തില്‍ പ്രസാദ് നെടുങ്കണ്ടം പൊലിസില്‍ പരാതി നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!