
കായംകുളം: വീട്ടുകാര്‍ വാതില്‍ തുറന്നിട്ട് ടിവിയില്‍ മുഴുകിയ നേരം നോക്കി മോഷ്ടാവ് പണം കവര്‍ന്നു. കായംകുളത്ത് ചേരാവള്ളി പുത്തൻപുരക്കൽ തെക്കതിൽ ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനുള്ളിൽ പതുങ്ങിയിരുന്ന മോഷ്ടാവ് വീട്ടുകാർ ടി.വി.കണ്ടുകൊണ്ടിരിക്കെ 1,40,000 രൂപ മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു മോഷണം.
ബഷീറും കുടുംബവും ഈ സമയം ടി.വി.കണ്ടുകൊണ്ടിരിക്കയായിരുന്നു. ഇതിനിടെ മുറിയിലേക്കു കയറിയ ബഷീറിന്റെ മകന്റെ ഭാര്യ ഒരാൾ ബാഗുമായി നിൽക്കുന്നതു കണ്ട് ബഹളം വച്ചതോടെ മോഷ്ടാവ് യുവതിയെ പിടിച്ച് തള്ളിയിട്ടശേഷം രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ അയൽക്കാർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോഷ്ടാവ് നേരത്തെ വീടിനുള്ളിൽ കയറി പതുങ്ങിയിരുന്നതായാണ് സംശയം.
കറുത്ത പാന്റും ഷർട്ടും ധരിച്ചിരുന്ന മോഷ്ടാവ് മുഖം മറച്ച് മങ്കി ക്യാപ്പും ധരിച്ചിരുന്നു. ചാക്കൂ കച്ചവടക്കാരനായ ബഷീർ ഓണത്തിന് കച്ചവടം നടത്താൻ വച്ചിരുന്ന പണമായിരുന്നു. പണംബാഗാലാക്കി മേശക്കുള്ളിൽ വച്ച് മേശപൂട്ടിയ ശേഷം താക്കോൽ മറ്റി വച്ചിരിക്കുകയായിരുന്നു. മോഷ്ടാവ് ഈ താക്കോ ൽ കണ്ടെത്തി മേശ തുറന്നാണ് പണം മോഷ്ടിച്ചത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam