പെരുമ്പാവൂരിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം, അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Published : Dec 05, 2021, 01:49 PM IST
പെരുമ്പാവൂരിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം, അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Synopsis

പെരുമ്പാവൂർ സ്വദേശി റെനീഷിന്റെ  ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൊബൈൽ കടയുടെ മുൻവശത്തെ ഷട്ടർ വലിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കൾ അകത്തുകടന്നത്.

എറണാകുളം: പെരുമ്പാവൂരിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം. അമ്പലച്ചിറയ്ക്ക് എതിർവശത്തുള്ള രസ്ന മൊബൈൽസിലാണ് മോഷണം നടന്നത്. പുതിയ മൊബൈൽ ഫോണുകളും സർവീസിനായി കൊണ്ടുവന്ന ഫോണുകളും പെൻഡ്രൈവുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശി റെനീഷിന്റെ  ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൊബൈൽ കടയുടെ മുൻവശത്തെ ഷട്ടർ വലിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂർ പോലീസ് അന്വേഷണം തുടങ്ങി.

കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണ് അപകടം: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം പോയി. മുക്കോലയിലെ സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ മുല്ലൂർ സ്വദേശി ചന്ദ്രശേഖരന്റെ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. സൂപ്പർമാർക്കറ്റിന് മുൻവശത്ത് സ്കൂട്ടർ പാർക്ക് ചെയ്ത് അകത്ത് കയറി തക്കത്തിന് മോഷ്ടാക്കൾ  സ്കൂട്ടർ കവർന്നതാണെന്നാണ് കരുതുന്നത്. മോഷ്ടാക്കളുടെ സ.സി.ടിവി ദൃശ്യം  പൊലീസ് പുറത്തുവിട്ടു.മൂന്നംഗ സംഘത്തിൽ ഒരാളാണ് സ്കൂട്ടർ  മോഷ്ടിച്ച് കടന്നതെന്നും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തടിലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; ബിസിഎ വിദ്യാര്‍ഥി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്
'സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം