നാലാംഗ കുട്ടി സംഘം, അർദ്ധരാത്രി പതുങ്ങിയെത്തി, മൊബൈൽ ഫോൺ വെളിച്ചത്തിൽ വൈക്കത്ത് കടകൾ കുത്തിതുറന്ന് മോഷണം

Published : Jul 26, 2024, 01:13 AM IST
നാലാംഗ കുട്ടി സംഘം, അർദ്ധരാത്രി പതുങ്ങിയെത്തി, മൊബൈൽ ഫോൺ വെളിച്ചത്തിൽ  വൈക്കത്ത് കടകൾ കുത്തിതുറന്ന് മോഷണം

Synopsis

വൈക്കം വൈപ്പിൻപ്പടിയിലെ തൊണ്ടിയിലുള്ള അരുൺ പി പിള്ള എന്നയാളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലും വര്‍ക്ക് ഷോപ്പിലുമാണ് 4 കുട്ടികൾ മോഷണം നടത്തിയത്.

വൈക്കം: കോട്ടയം വൈക്കം വൈപ്പിന്‍പടിയില്‍ കടകൾ കുത്തിത്തുറന്ന് കുട്ടികളുടെ സംഘം സാധനങ്ങൾ മോഷ്ടിച്ചു. തൊണ്ടി സ്വദേശി അരുൺ ജി പിള്ളയുടെ വര്‍ക്ക് ഷോപ്പിലും ബേക്കറിയിലുമായാണ് നാലാംഗ കുട്ടി സംഘം മോഷണം നടത്തിയത്. സംഭവത്തിൽ കടയുടമക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടായിരുന്നു സംഭവം.

വൈക്കം വൈപ്പിൻപ്പടിയിലെ തൊണ്ടിയിലുള്ള അരുൺ പി പിള്ള എന്നയാളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലും വര്‍ക്ക് ഷോപ്പിലുമാണ് 4 കുട്ടികൾ മോഷണം നടത്തിയത്. കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടികൾ മോഷണം നടത്തുന്നത് പതിഞ്ഞിരുന്നു. കടയുടെ സമീപത്തെ ഗ്രില്ല് ചാടിക്കടന്നാണ് കുട്ടികൾ അകത്തുകയറിയത്. രണ്ട് കുട്ടികളാണ് കടയ്ക്കുള്ളിൽ പ്രവേശിച്ചത്. ഇവര്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ കടയിലെ സാമഗ്രികള്‍ പരതുന്നതും വാഹനങ്ങള്‍ വരുമ്പോള്‍ മറവില്‍ ഒളിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇവര്‍ ബേക്കറിയില്‍ നിന്നും ഭക്ഷണസാധനങ്ങളും വര്‍ക്ക് ഷോപ്പില്‍ നിന്നും കംപ്രസര്‍, കോപ്പര്‍ പൈപ്പ്, മോട്ടോര്‍ എന്നിവയുമാണ് മോഷ്ടിച്ചത്. രണ്ട് കടകളില്‍ നിന്നുമായി ഏകദേശം 15,000 രൂപയുടെ സാധനസാമഗ്രൾ നഷ്ടപ്പെട്ടു. മോഷണശേഷം നാലുപേരും റോഡിലൂടെ ഒരുമിച്ചു നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.

Read More : 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധന, കാളികാവിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും