വരും ദിവസങ്ങളിൽ തൃശൂരിൽ റോബോട്ടുകളെ കണാം, കണ്ടാലൊരു ഹായ് പറഞ്ഞേക്ക് ഗഡി! 'ഇമ്മിണി ബല്യ' പണിയുണ്ട് ഇവർക്ക്

Published : Mar 23, 2024, 07:47 PM ISTUpdated : Mar 23, 2024, 07:48 PM IST
വരും ദിവസങ്ങളിൽ തൃശൂരിൽ റോബോട്ടുകളെ കണാം, കണ്ടാലൊരു ഹായ് പറഞ്ഞേക്ക് ഗഡി! 'ഇമ്മിണി ബല്യ' പണിയുണ്ട് ഇവർക്ക്

Synopsis

പരിപാടിയുടെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു

തൃശൂർ: തൃശ്ശൂർ ജില്ലയിലെ വരും ദിവസങ്ങളിൽ റോബോട്ടുകളെ കണാം. ഇമ്മിണി ബല്യ പണി ഏറ്റെടുത്തുകൊണ്ടാണ് ഈ റോബോട്ടുകൾ വരും ദിവസങ്ങളിൽ ജില്ലയിലിറങ്ങുക. ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായാണ് ഈ റോബോട്ടുകൾ തൃശൂരിലിറങ്ങുന്നത്. തിരഞ്ഞെടുപ്പിന് മുഴുവൻ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനും വോട്ടർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കലൂർ ഐ എം എ ഹാളിൽ മുഖ്യ തിരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു.

സുനിൽകുമാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടൊവിനോയുടെ ഫോട്ടോ ഉപയോഗിച്ചതിൽ നടപടി; സിപിഐക്ക് നോട്ടീസ്

തൃശൂർ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ പറഞ്ഞു. എല്ലാവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും തിരഞ്ഞെടുപ്പ് സമയത്ത് അറിവോടെ തീരുമാനമെടുക്കാൻ വോട്ടർമാരെ തയ്യാറാക്കുകയും ചെയ്യുന്ന വിവിധ ബോധവൽക്കരണ വീഡിയോകൾ റോബോട്ട് വഴി പ്രദർശിപ്പിക്കും. ഒപ്പം റോബോട്ടിനൊപ്പം സെൽഫി എടുക്കാനും അവസരം ഒരുക്കുമെന്നും കളക്ടർ പറഞ്ഞു. ചടങ്ങിൽ അഡീഷണൽ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ഡോ അദീല അബ്ദുല്ല, വി ആർ പ്രേംകുമാർ, എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവർ  പങ്കെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്