ടൊവിനോ തോമസിന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേർപ്പെടുത്തി

തൃശൂര്‍: തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ടൊവിനോ തോമസിന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതിൽ നടപടി. വിഷയത്തിൽ സി പി ഐക്ക് നോട്ടീസ് നൽകി. ടൊവിനോ തോമസിന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേർപ്പെടുത്തി.

പോളിംഗ് ദിവസത്തെ അവധിക്ക് വോട്ടിംഗ് സ്ലിപ് ഹാജരാക്കണം, അത് നി‍ർബന്ധമാക്കണമെന്നും ഹർജി; പറ്റില്ലെന്ന് ഹൈക്കോടതി

സി പി ഐക്ക് നോട്ടീസ്

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖാണ് സി പി ഐയ്ക്ക് നോട്ടീസ് നല്‍കിയത്. തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ടൊവിനോക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൂങ്കുന്നത്തെ ഷൂട്ടിങ് സ്ഥലത്തുവച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴാണ് ഫോട്ടോയെടുത്തത്. ഫേസ്ബുക്കില്‍ ഫോട്ടോ വന്നതിനെ തുടര്‍ന്ന് താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറാണെന്നും തന്റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ടൊവിനോ അറിയിച്ചിരുന്നു. തുടര്‍ന്ന് വി എസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിന്‍വലിച്ചു.

ടൊവിനോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സുനില്‍കുമാറിനെതിരേ എന്‍ ഡി എ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സുനില്‍കുമാറില്‍ നിന്നും വിശദീകരണം തേടുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സി പി ഐക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം