ഒരേസമയം റോളർ സ്കേറ്റിങ്ങും അബാക്കസും റൂബിക്സ് ക്യൂബും; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി മലയാളി ബാലൻ

Published : Aug 31, 2026, 11:22 AM IST
Sayan Sandeep

Synopsis

കൊച്ചി സ്വദേശിയായ 13-കാരൻ സായൻ സന്ദീപ്, ഒരേസമയം റോളർ സ്കേറ്റിംഗ്, അബാക്കസ്, റൂബിക്സ് ക്യൂബ് സോൾവിംഗ് എന്നിവ പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. വെറും 36.38 സെക്കൻഡിനുള്ളിൽ ഈ മൂന്ന് ദൗത്യങ്ങളും പൂർത്തിയാക്കിയാണ് സായൻ ഈ അപൂർവ നേട്ടം കൈവരിച്ചത്.

കൊച്ചി: ഒരേസമയം റോളർ സ്കേറ്റിംഗ് നടത്തി അബാക്കസ് കണക്കുകൂട്ടലുകളും റൂബിക്സ് ക്യൂബ് സോൾവിംഗും പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലൻ സായൻ സന്ദീപ്. അസാധാരണമായ ഏകാഗ്രതയും കായികശേഷിയും പ്രകടിപ്പിച്ചാണ് ഈ 13കാരൻ അപൂർവ നേട്ടം കൈവരിച്ചത്. ​റോളർ സ്കേറ്റ് ധരിച്ച് സഞ്ചരിക്കുന്നതിനൊപ്പം 3x3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുകയും, അതേസമയം തന്നെ 15 വരികളിലായുള്ള സംഖ്യകളുടെ അബാക്കസ് കണക്കുകൂട്ടലുകൾ കൃത്യമായി പൂർത്തിയാക്കുകയുമായിരുന്നു. വെറും 36.38 സെക്കൻഡിനുള്ളിലാണ് സായൻ ഈ മൂന്ന് ദൗത്യങ്ങളും ഒരേസമയം പൂർത്തിയാക്കിയത്. ​

എറണാകുളം തെക്കൻ പറവൂർ വടക്കെവെളിയിൽ സന്ദീപിന്റെയും ലെൻസിയുടെയും മകനാണ് സായൻ. കൊവിഡ് കാലത്താണ് പരിശീലനം ആരംഭിക്കുന്നത്. ഇന്ദ്രജിത്തിന്റെ ശിക്ഷണത്തിൽ സ്കേറ്റിംഗും, യൂട്യൂബിന്റെ സഹായത്തോടെ റൂബിക്സ് ക്യൂബ്, ബ്രെയിനോ ബ്രെയിൻ അബാക്കസ് എന്നിവയിലും പരിശീലനം നേടി. ​ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെയുള്ള നേട്ടങ്ങൾക്ക് ശേഷമാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരം സായനെ തേടിയെത്തുന്നത്. ശ്രാവൺ, സാൻവി എന്നിവർ സഹോദരങ്ങളാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം
തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി, ഒരാൾ മരിച്ചു, ഏറ്റുമാനൂർ സ്വദേശിയെന്ന് പ്രാഥമിക വിവരം