കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണു; അമ്മയ്ക്കും മകനും പരിക്ക്

Published : Jun 08, 2024, 11:36 AM IST
കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണു; അമ്മയ്ക്കും മകനും പരിക്ക്

Synopsis

കടമ്പാട്ടുകോണത്ത് ഒരു വീടിന് ഇടിമിന്നലിൽ കേടുപാടുണ്ടായി. ജനൽച്ചില്ലുകൾ തകർന്നു. വൈദ്യുതോപകരണങ്ങൾ നശിച്ചു.

തിരുവനന്തപുരം: നഗരൂർ കോയിക്കമൂലയിൽ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് രണ്ടു പേർക്ക് പരുക്കേറ്റു. കോയിക്കമൂല സ്വദേശികളായ ദീപു (54), അമ്മ ലീല (80) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒരു മണിക്ക് പെയ്ത മഴയിലാണ് വീടിന്‍റെ മേൽക്കൂര തകർന്നത്.

വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ദീപുവിനും അമ്മയ്ക്കും മേൽ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. സമീപവാസികൾ ഉടനെ 108 ആംബുലൻസ് വിളിച്ച് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  ദീപുവിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. കടമ്പാട്ടുകോണത്ത് ഗോപകുമാറിന്‍റെ വീടിന് ഇടിമിന്നലിൽ കേടുപാടുണ്ടായി. ജനൽച്ചില്ലുകൾ തകർന്നു. വൈദ്യുതോപകരണങ്ങൾ നശിച്ചു.

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. 

പശുവിനെ വിറ്റ് കലോത്സവത്തിനെത്തി; കൃഷ്ണപ്രിയക്ക് പകരം പശുവിനെ നൽകി മൃഗസംരക്ഷണ വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി