പത്തിൽ തുടങ്ങി, പിന്നെ റോക്കറ്റ് പോലെ കുതിച്ചു; പൂവൻകോഴിയെ ലേലത്തിൽ വിറ്റത് 13,300 രൂപയ്ക്ക്

Published : Dec 29, 2022, 10:03 AM ISTUpdated : Dec 29, 2022, 10:06 AM IST
പത്തിൽ തുടങ്ങി, പിന്നെ റോക്കറ്റ് പോലെ കുതിച്ചു; പൂവൻകോഴിയെ ലേലത്തിൽ വിറ്റത് 13,300 രൂപയ്ക്ക്

Synopsis

പരിവർത്തനമേടിൽ പ്രവർത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ് പുനരാരംഭിക്കാൻ സംഘടിപ്പിച്ച ലേലമായിരുന്നു റെക്കോർഡ് തുകയിലെത്തിയത്.

തൊടുപുഴ: ഒരു നാടൻ പൂവൻ  കോഴിക്ക് പരമാവധി എന്തു വിലവരും? പരാമവധി 1000 രൂപയൊക്കെ കൊടുത്താൽ ഒരു പൂവനെ ലഭിക്കും. എന്നാൽ,  ഇടുക്കിയിൽ ഒരു പൂവൻകോഴിയെ ലേലത്തിൽ വിറ്റത് 13,300 രൂപയ്ക്കാണ്. ഇടുക്കിയിലെ നെടുംകണ്ടം പരിവർത്തനമേട് ക്ലബ് പുനരുജ്ജീവിപ്പിക്കാനായിരുന്നു ലേലം സംഘടിപ്പിച്ചത്. ലേലം വിളിക്കിടെ വാശി കയറുന്നതിനനുസരിച്ച് പൂവന്റെ വിലയും കൂടുകയായിരുന്നു. 10 രൂപയിൽ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 13300 രൂപയിൽ!.

പരിവർത്തനമേടിൽ പ്രവർത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ് പുനരാരംഭിക്കാൻ സംഘടിപ്പിച്ച ലേലമായിരുന്നു റെക്കോർഡ് തുകയിലെത്തിയത്. നാട്ടുകാരനായ ആലുങ്കൽ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അജിഷ് മുതുകുന്നേലാണു ലേലത്തിൽ പിടിച്ചത്. കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്ത് ചക്ക 1010 രൂപക്ക് ലേലത്തിൽ പോയതും വലിയ വാർത്തയായിരുന്നു. 

ഒരു ചക്ക 1010 രൂപയ്ക്കും മറ്റൊരു ചക്ക 1000 രൂപയ്ക്കും വിറ്റു. നാട്ടുകാര്‍ തന്നെയാണ് ഈ വിലയിൽ ചക്ക വാങ്ങുന്നത് എന്നതും കൗതുകം. ആവശ്യക്കാർ ഏറിയതോടെ ലേലം മുറുകി. ഒടുവിൽ കിഴക്കേക്കുറ്റ് വീട്ടിൽ ചാക്കോച്ചൻ 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കി.  1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തിൽ പോയി.

സാധാരണ സീസണിൽ 150-200 രൂപ നിലവാരത്തിൽ ലഭിയ്ക്കാറുള്ള ചക്കയ്ക്ക് ഇത്തവണ വിപണിയിൽ 300 മുതൽ 500 വരെയാണ് വില കർഷകർക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റി 2009 ലാണ് ലേല വിപണി ആരംഭിച്ചത്. എല്ലാ ചൊവ്വാഴ്ച്ചയുമാണ് കാർഷിക വിളകളുടെ ലേലം നടക്കുക. വളർത്തു മൃഗങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെ എല്ലാം ഇവിടെ ലേലത്തിൽ വയ്ക്കാം. 

'സാധാരണ ചക്കയല്ല, ഒരൊന്നൊന്നര ചക്ക'; കൂത്താട്ടുകുളത്ത് ലേലത്തിൽ പോയത് റെക്കോർഡ് വിലയ്ക്ക്

PREV
click me!

Recommended Stories

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി