മുത്തങ്ങ ചെക്ക് പോസ്റ്റിൽ സാധാരണ പരിശോധന, കെഎസ്ആർടിസി യാത്രക്കാരിക്ക് പരുങ്ങൽ, കയ്യിൽ ഉണ്ടായിരുന്നത് കഞ്ചാവ്

Published : Mar 12, 2025, 08:32 PM IST
മുത്തങ്ങ ചെക്ക് പോസ്റ്റിൽ സാധാരണ പരിശോധന, കെഎസ്ആർടിസി യാത്രക്കാരിക്ക് പരുങ്ങൽ, കയ്യിൽ ഉണ്ടായിരുന്നത് കഞ്ചാവ്

Synopsis

കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്ന വയനാട് സ്വദേശിനി പ്രീതു ജി നായരാണ് പിടിയിലായത്. ഇവരുടെ കൈവശം 45 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. 

കൽപ്പറ്റ: മുത്തങ്ങ ചെക് പോസ്റ്റിൽ എക്സൈസ് പരിശോധനക്കിടെ കഞ്ചാവ് പിടികൂടി. ഉച്ചയ്ക്ക് 1.30 ഓടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവതിയെ പിടികൂടിയിത്. കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്ന വയനാട് സ്വദേശിനി പ്രീതു ജി നായരാണ് പിടിയിലായത്. ഇവരുടെ കൈവശം 45 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. 

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ  കെ ജെ സന്തോഷും പാർട്ടിയും ചേർന്നാണ് ചെക്ക് പോസ്റ്റിൽ വെച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ പരുങ്ങിയ  പ്രീതുവിന്റെ കയ്യിൽ നിന്ന് 45 ഗ്രാമിന്റെ കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു. വയനാട് വൈത്തിരി സ്വദേശിനിയാണ് പിടിയിലായ പ്രീതു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ, പ്രിവന്റീവ് ഓഫീസർ ദീപു എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എം വി, സജി പോൾ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന ടി ജി അനില പി സി,  എന്നിവരും ഉണ്ടായിരുന്നു.

ഒരുങ്ങി തന്നെ പൊലീസ്, സ്കൂൾ പരിസരം, പെട്ടിക്കടകൾ മുതൽ ഹോട്ടലുകളിൽ വരെ പരിശോധന, ലഹരിക്കെതിരെ ശക്തമായ നടപടി

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്