കോഴിക്കോട് എട്ട് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

Published : Mar 19, 2021, 09:14 AM IST
കോഴിക്കോട് എട്ട് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

Synopsis

കോഴിക്കോട് ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. ഈ മാസം അഞ്ചാമത്തെ തവണയാണ് കോഴിക്കോട് റൂറൽ ജില്ലയിൽ കുഴൽപ്പണം പിടികൂടുന്നത്. 

കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേരെ 8,24,000 രൂപ യുടെ കുഴൽപ്പണവുമായി കോഴിക്കോട് റൂറൽ എസ് പി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്ററ് ചെയ്തു. ഇന്ന് വൈകുന്നേരം പൂനൂർ വെച്ച് 3,20,000 രൂപയുമായി പൂനൂർ പാടത്തും കുഴിയിൽ അർഷാദിനെ ബാലുശ്ശേരി എസ്.ഐ യും, താമരശ്ശേരി, കാരാടിയിൽ വെച്ച് ആവിലോറ, തടത്തിൽ റാഫിദ് (23) നെ താമരശ്ശേരി എസ്.ഐയുമാണ് പിടികൂടിയത്. 

കോഴിക്കോട് ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. ഈ മാസം അഞ്ചാമത്തെ തവണയാണ് കോഴിക്കോട് റൂറൽ ജില്ലയിൽ കുഴൽപ്പണം പിടികൂടുന്നത്. താമരശ്ശേരി ഡി.വൈ.എസ്.പി. എൻ.സി. സന്തോഷ്കുമാറിൻ്റെ നേതൃത്വത്തിൽ ബാലുശ്ശേരി എസ്.ഐ. ഷാജു, താമരശ്ശേരി എസ്.ഐ മുരളീധരൻ, സ്പെഷ്യൽ സ്ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, സുരേഷ്. വി.കെ, ഗംഗാധരൻ സി.എച്ച്, രാജീവൻ. കെ.പി, ഷാജി വി.വി, എ.എസ്.ഐ. വിനോദ്, എസ്.സി.പി.ഒ  ലിനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര ബജറ്റിലുണ്ട് പ്രഖ്യാപനം! വൈകിയെങ്കിലും ഇത്തവണയും കടലാമകൾ എത്തി, 135 മുട്ടകൾ; മുട്ടകൾ വിരിയാൻ 45 മുതൽ 60 ദിവസം
പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം