പത്തനംതിട്ട റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി ആക്രമണം നടത്തി. കടയുടമയായ സ്ത്രീയെ പിന്തുടർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഒടുവിൽ ആക്രമണകാരിയായ കാട്ടുപന്നിയെ അധികൃതർ വെടിവെച്ചുകൊന്നു

റാന്നി: പത്തനംതിട്ട റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം. സംഭവത്തിൽ കട ഉടമയായ സ്ത്രീക്ക് പരുക്കേറ്റു. രാവിലെ കടയുടെ ചില്ല് തകർത്ത് ഓടിക്കയറിയ കാട്ടുപന്നിയാണ് ആക്രമണം നടത്തിയത്. കടയുടെ അകത്തേക്ക് കാട്ടുപന്നി ഓടിക്കയറിയതോടെ, കടയുടമ ഇറങ്ങിയോടിയെങ്കിലും പന്നി പിന്നാലെ പാഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇവരുടെ കൈക്കടക്കം പരിക്കേറ്റു. ആക്രമണകാരിയായ കാട്ടുപന്നിയെ ഒടുവിൽ അധികൃതർ വെടിവെച്ചുകൊന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player