
തിരുവനന്തപുരം: എന്ന് നിന്റെ മൊയ്‌ദീന് ശേഷം സംവിധായകൻ ആർഎസ് വിമൽ ഒരുക്കുന്ന മലയാളം ചലച്ചിത്രം ചെത്തി മന്ദാരം തുളസിയുടെ പ്രഖ്യാപനവും പാട്ടുകളുടെ ടീസർ പ്രകാശനവും നടന്നു. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ നടന്ന ചടങ്ങിൽ മഞ്ജുവാര്യർ മുഖ്യാതിഥിയായി. ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം സംവിധായകൻ കെ. മധു നിർവഹിച്ചു. ഗുരുരത്നം സ്വാമി, സൂക്ഷ്മാനന്ദ സ്വാമി, സൗത്ത് പാർക്ക് ഗ്രൂപ്പ് എംഡി ജി മോഹൻ ദാസ്, എസ്പി ദീപക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആർഎസ് വിമൽ ഫിലിംസ്, യുണൈറ്റഡ് ഫിലിം കിങ്ഡം ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആർഎസ് വിമലിന് പുറമെ രാഹുൽ, ജയ് ജനാർദൻ, പി ജിംഷാർ എന്നീ നവാഗത സംവിധായകരും സംവിധാന സംഘത്തിലുണ്ട്. സണ്ണി വെയ്ൻ നായകനായ ചിത്രത്തിൽ തെന്നിന്ത്യൻ താരം റിദ്ധി കുമാറാണ് നായിക. റിദ്ധിയുടെ രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ചെത്തി മന്ദാരം തുളസി.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം നൽകിയിരിക്കുന്നത്. 96 എന്ന ചിത്രത്തിന് ശേഷം ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. കശ്മീർ, ഷിംല എന്നിവിടങ്ങലിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. രഞ്ജിത്ത് അമ്പാടിയാണ് ചിത്രത്തിന്റെ ചമയം നിർവഹിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam