
ചേർത്തല: വായനലശാല ഉദ‌്ഘാടന പരിപാടി അലങ്കോലപ്പെടുത്താൻ കൊടുവാളുമായി എത്തിയ ആർഎസ‌്എസ് പ്രവര്‍ത്തകനെ നാട്ടുകാർ കീഴ‌്പ്പെടുത്തി പൊലീസിലേല്‍പ്പിച്ചു. ആക്രമണത്തില്‍ ഒരു വായനശാലാ പ്രവർത്തകന‌് പരിക്കേറ്റു. കരുവ ദൃശ്യയുടെ വായനശാല ഉദ‌്ഘാടന പരിപാടിക്കിടെയാണ‌് സംഭവം.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചേർത്തല മുനിസിപ്പൽ ഇരുപതാം വാർഡിൽ കാടുവെട്ടിപ്പറമ്പിൽ മണ്ണെണ്ണ മേനോജ‌് എന്നറിയപ്പെടുന്ന മനോജ‌്(41) ആണ‌് പരിപാടിക്കിടെ വായനശാലാ പ്രവർത്തകൻ പ്രതീഷിനെ ആക്രമിച്ചത‌്.
പരിപാടി അലങ്കോലമാക്കാനായി എത്തിയ ഇയാൾ യാതൊരു കാരണവുംകൂടാതെ അരയിൽ ഒളിപ്പിച്ച‌് വച്ചിരുന്ന കൊടുവാൾ വീശുകയായരുന്നു. ആക്രമണത്തില്‍ ലൈബ്രറി ജീവനക്കാരനായ പ്രതീഷിന്റെ കൈകാലുകൾക്ക‌് പരിക്കേറ്റു. ഇതോടെ നാട്ടുകാർ മനോജിനെ കീഴ‌്പ്പെടുത്തുകയും വാൾ പിടിച്ചുവാങ്ങി പൊലീസിന‌് കൈമാറുകയും ചെയ‌്തു. പ്രതീഷിനെ താലൂക്ക‌് ആശുപത്രിയിലും മനോജിനെ ആലപ്പുഴ മെഡിക്കൽ കോളേജ‌് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam