തമിഴ്നാട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് നാട്ടിലെത്തി, ആ ബൈക്കിൽ കറങ്ങി കൊല്ലത്തെ വീട്ടിൽ കയറി 50 കിലോ റബർ ഷീറ്റ് മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

Published : Jan 07, 2026, 09:06 PM IST
Rubber Sheet Theft

Synopsis

കൊല്ലം കടയ്ക്കലിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി ഒരു വീട്ടിൽ കയറി 50 കിലോ റബർ ഷീറ്റ് മോഷ്ടിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

കൊല്ലം: മോഷ്ടിച്ച ബൈക്കിൽ 50 കിലോ റബർ ഷീറ്റ് മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കടയ്ക്കലിലാണ് സംഭവം. കൊല്ലായിൽ മണലയം അജ്മൽ മനസിലിൽ ആഷിക് ( 19 ), ചിതറ കുറക്കോട് കിളിത്തട്ട് കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് ( 18 ) എന്നിവരാണ് അറസ്റ്റിലായത്. ആഷിക്കിനെ കടക്കൽ പൊലീസും സജിത്തിനെ പാങ്ങോട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരത്തുംമൂട് കൊച്ചു തോട്ടംമുക്കിലെ വീട്ടിൽ നിന്നുമാണ് 50 കിലോ റബ്ബർ ഷീറ്റ് ഇരുവരും ചേർന്ന് മോഷ്ടിച്ചെടുത്തത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്.

ബൈക്ക് മോഷ്ടിച്ചത് തമിഴ്നാട്ടിൽ നിന്ന്

തമിഴ്നാട്ടിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് ഷീറ്റ് മോഷ്ടിച്ചത്. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുബിൻ തങ്കച്ചന്‍റെ നേതൃത്വത്തിൽ, എസ് ഐ മാരായ ജ്യോതിഷ് ചിറവൂർ, ഷിജു ടി, ശരത്, ശ്രീജിത്ത്, എസ് സി പി ഓ അഭിലാഷ്, ബിനു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പാങ്ങോട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയാണ് സജിത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ്സ അധ്യാപകന് തടവും പിഴയും
വര്‍ഷത്തിൽ ലുലു മാളിൽ ഏറ്റവും വിലക്കുറവിൽ സാധനം വാങ്ങാവുന്ന സമയം, പകുതി വില ഓഫറുമായി എന്‍ഡ് ഓഫ് സീസണ്‍ സെയിൽ, മിഡ്നൈറ്റ് സെയിലും