മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Published : May 30, 2020, 07:53 PM IST
മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Synopsis

വാഹനം പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. വണ്ടൂർ അമ്പലപ്പടി ശിവക്ഷേത്രത്തിന് സമീപം സബ് സ്റ്റേഷൻ റോഡിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. ശാന്തി നഗറിൽ നിന്നും വെള്ളാമ്പുറം വഴി വണ്ടൂരിലേക്ക് വരികയായിരുന്ന ഫോർഡ് ഇക്കോസ്ഫോർട്ട് വാഹനത്തിനാണ് തീ പിടിച്ചത്. എതിർ ദിശയിൽ നിന്നും ബൈക്കിൽ വരികയായിരുന്ന യുവാക്കളാണ് വാഹനത്തിൽ തീ പടരുന്നത് കണ്ടത്. 

ഉടൻ തന്നെ യുവാക്കള്‍ വാഹനമോടിച്ചിരുന്ന മോയിക്കൽ ജിൻഷാദിനെ കൈ കാണിച്ചു അപായ സൂചന നൽകി. ഇതോടെ വാഹനം നിർത്തി ഇറങ്ങാനായതിനാൽ വൻ ദുരന്തമൊഴിവായി. വണ്ടൂർ പോലീസും തിരുവാലിയിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. എന്നാൽ വാഹനം പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

PREV
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്