'ഒരു മിസ്സിംഗ്, പിന്നാലെ ഡിയോ സ്കൂട്ടർ നിന്ന് കത്തി; തീപിടിച്ചത് ഓടിക്കൊണ്ടിരിക്കേ, തലനാരിഴയ്ക്ക് രക്ഷ!

Published : Jan 02, 2024, 07:46 PM IST
'ഒരു മിസ്സിംഗ്, പിന്നാലെ ഡിയോ സ്കൂട്ടർ നിന്ന് കത്തി; തീപിടിച്ചത് ഓടിക്കൊണ്ടിരിക്കേ, തലനാരിഴയ്ക്ക് രക്ഷ!

Synopsis

പുക ഉയരുന്നത് ഉടനെ തന്നെ അനീഷ് സ്കൂട്ടറിൽ നിന്നും ചാടിയിറങ്ങി, റോഡിൽ നിന്നും വാഹനം തള്ളി അടുത്തുള്ള വഴിയിലേക്ക് മാറ്റി.

മലപ്പുറം: മലപ്പുറത്ത് ഓടികൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി നശിച്ചു. പാണ്ടിക്കാട് കുപ്പൂത്ത് പുലിയകോട്ടുമണ്ണിൽ അനീഷ് (36) ഓടിച്ചിരുന്ന ഹോണ്ട ഡിയോ സ്കൂട്ടറിനാണ് തീപടർന്നത്. മലപ്പുറം മുണ്ടുപറമ്പ് കാവുങ്ങൾ ബൈപ്പാസിൽ ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. മുണ്ടുപറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറിന് മിസ്സിംഗ് അനുഭവപ്പെടുകയും അമിതമായി ചൂടാകുന്നതും പെട്ടന്ന് തന്നെ വാഹനത്തിൽ നിന്നും പുക ഉയരുന്നതുമാണ് കണ്ടതെന്ന് അനീഷ് പറഞ്ഞു. 

പുക ഉയരുന്നത് ഉടനെ തന്നെ അനീഷ് സ്കൂട്ടറിൽ നിന്നും ചാടിയിറങ്ങി, റോഡിൽ നിന്നും വാഹനം തള്ളി അടുത്തുള്ള വഴിയിലേക്ക് മാറ്റി. സെക്കന്റുകൾക്കുള്ളിൽ തന്നെ സ്കൂട്ടർ മുഴുവനും തീ ആളിപടർന്നു. മലപ്പുറം യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും സ്കൂ‌ട്ടർ പൂർണമായും കത്തിനിശിച്ചിരുന്നു. അരമണിക്കൂറോളം സ്‌കൂട്ടർ റോഡിൽ നിന്ന് കത്തി. അതേസമയം സംഭവം നടന്ന് 200 മീറ്റർ അകലെ ഫയർ ഫോഴ്സ് യൂണിറ്റ് ഉണ്ടായിട്ടും എത്താൻ വൈകിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. 

ഫയർ ഫോഴ്സിനെ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാണ്ടിക്കാട് സ്വദേശിയായ അനീഷ് മലപ്പുറം മുണ്ടുപറമ്പിലേക്ക് വന്നതായിരുന്നു. തിരിച്ചു പോകുന്നതിനിടെയാണ് സംഭവം. 2017 മോഡൽ ഹോണ്ട ഡിയോ സ്കൂട്ടറാണ് കത്തിയത്. അനീഷ് 2017ൽ പുതിയതായി വാങ്ങിയതായിരുന്നു സ്കൂട്ടർ. കഴിഞ്ഞ ദിവസം എൻജിൻ ഓയൽ മാറ്റിയിരുന്നതായി അനീഷ് പറഞ്ഞു. സ്കൂട്ടറിന് ഇതുവരെ മറ്റ് പ്രശ്ന‌ങ്ങൾ ഒന്നും തന്നെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അനീഷ് പറയുന്നു. വിവരമറിഞ്ഞ് മലപ്പുറം കൺട്രോൾ റൂം പൊലീസും സ്ഥലത്തെത്തിയിരുന്നു.

Read More : കറുത്ത ബൊലേറോ, താമരശ്ശേരി ചുരത്തിൽ കാറിന് വട്ടം വെച്ചു, ചില്ല് തകർത്ത് കവർന്നത് 68 ലക്ഷം; മുഖ്യപ്രതി പിടിയിൽ
 

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി