കോഴിക്കോട് കുറ്റ്യാടി റോഡിൽ സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് 2 പേര്‍ക്ക് പരിക്ക്, ബസിന്‍റെ മുൻഭാഗം തകർന്നു

Published : Jun 29, 2025, 02:11 PM IST
bus accident

Synopsis

കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

കുറ്റ്യാടി: കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ സ്വകാര്യ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

അപകടത്തിൽ ബസ്സിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് നിസ്സാരമാണെന്നാണ് ലഭിക്കുന്ന വിവരം. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്