
ആലപ്പുഴ: ശബരിമല ദർശനത്തിന് പോയ ഭക്തൻ മലകയറ്റത്തിന് ഇടയിൽ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ എടത്വാ തലവടി സ്വദേശി മാണത്താറ പുല്ലാത്തറ ഉത്രാടം വീട്ടിൽ ബൈജു (52) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്. മല കയറുമ്പോൾ നീലിമല വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു സംസ്കാരം പിന്നീട്. ഭാര്യ - ശ്രീജ മക്കൾ - ദേവിക, മാളവിക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam