ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്

Published : Dec 25, 2025, 11:06 AM IST
sabarimala pilgrim

Synopsis

ഇടുക്കി കൊടികുത്തിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്നാട്ടിലെ സേലത്ത് നിന്നെത്തിയ സംഘത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു, എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല 

കൊടികുത്തി : ഇടുക്കി കൊടികുത്തിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് തീർത്ഥാടകർ സുരക്ഷിതരാണ്. ശബരിമല സീസൺ ആയതിനാൽ മലയോര മേഖലകളിൽ വാഹനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് കെഎസ്ആർടിസി ബസിൽവെച്ച് യാത്രികന് ദേഹാസ്വസ്ഥ്യം, വഴിയിലിറക്കി, ആരും ആശുപത്രിയിലെത്തിച്ചില്ല; ചികിത്സ കിട്ടാതെ ദാരുണാന്ത്യം
ക്രിസ്തുമസ് തലേന്ന് രണ്ട് കരോൾ സംഘങ്ങൾ ഏറ്റുമുട്ടി, കുട്ടികൾ ഉൾപ്പടെ പത്തോളം പേർക്ക് പരിക്ക്, ആശുപത്രിയിൽ