ശബരിമലയില്‍ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ നിയന്ത്രണം വിട്ട് അപകടം, പോസ്റ്റിലിടിച്ച് നിന്നു, യാത്രക്കാർക്ക് രക്ഷ

Published : Oct 22, 2025, 08:52 AM IST
car accident

Synopsis

ബരിമലയില്‍ നിന്ന് മടങ്ങിയ കാർ അപകടത്തിൽപ്പെട്ടു. പനച്ചമൂടിന് സമീപം താന്നിമൂട്ടില്‍ വളവില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ടെലഫോണ്‍ പോസ്റ്റിനെ ഇടിച്ചു തകര്‍ത്ത ശേഷം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നിന്നു.

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മടങ്ങിയ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടം. നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. പനച്ചമൂടിന് സമീപം താന്നിമൂട്ടില്‍ വളവില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ടെലഫോണ്‍ പോസ്റ്റിനെ ഇടിച്ചു തകര്‍ത്ത ശേഷം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നിന്നു. കാറിന് സാരമായ കേടുപാട് സംഭവിച്ചെങ്കിലും കാറിലുണ്ടായിരുന്ന ആറംഗ സംഘം പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇതേസമയം എതിര്‍ ദിശയില്‍ നിന്ന് വാഹനങ്ങളൊന്നും വരാത്തതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായതെന്ന് പ്രശേവാസികൾ പറഞ്ഞു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥര്‍ എത്തി പോസ്റ്റ് നീക്കം ചെയ്ത ശേഷം കാർ സുരക്ഷിതമാക്കി. കാറിൻ്റെ മുൻഭാഗം തകർന്ന നിലയിലാണ്. കാർ അറ്റകുറ്റപ്പണിക്കായി മാറ്റി. 

 

PREV
Read more Articles on
click me!

Recommended Stories

മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്
സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം