എംവി ഗോവിന്ദന് കത്തയച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദനം

Published : Oct 22, 2025, 08:23 AM IST
Cpm attack

Synopsis

പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രന് നേരെ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ക്രൂരമായ ആക്രമണം. സിപിഎം നേതാക്കൾക്കെതിരെ പരാതി നൽകിയതിൻ്റെ പേരിലാണ് മർദ്ദനമെന്ന് ആരോപണമുയരുന്നു. 

പാലക്കാട്: സിപിഎം നേതാക്കൾ കടയിൽ അതിക്രമിച്ചു കയറി കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിലാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനാണ് മർദ്ദനമേറ്റത്. സിപിഎം ലോക്കൽ സെക്രട്ടറി സതീഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് മർദ്ദനം നടത്തിയതെന്നാണ് ആരോപണം. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സിപിഎം കുഴൽമന്ദം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിതയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി കത്തയച്ചത് സുജിത്ത് ചന്ദ്രനാണെന്ന് ആരോപിച്ചാണ് മർദ്ദനം നടന്നത്. സതീഷ്, സജിത ഉൾപ്പെടെ 6 പേർക്കെതിരെ കോട്ടായി പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം പ്രവർത്തകരായതിനാൽ പൊലീസ് കേസിൽ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് സുജിത്ത് ചന്ദ്രൻ ആരോപിക്കുന്നു. വിഷയത്തിൽ കൂടുതൽ കർശന നടപടി ആവശ്യപ്പെട്ട് സുജിത്ത് ചന്ദ്രൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്
സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം