കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു, ഒരാളെ കാണാതായി

Published : Jan 08, 2023, 10:15 PM ISTUpdated : Jan 08, 2023, 10:38 PM IST
കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു, ഒരാളെ കാണാതായി

Synopsis

അഴുതക്കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേര്‍ ഒഴുക്കിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

ഇടുക്കി : ശബരിമല ദര്‍ശനത്തിന് പോയ ഒമ്പതംഗ  അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേര്‍ അഴുതക്കടവിൽ  ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുന്നു. തിരുവനന്തപുരം തമ്പാനൂർ സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കണ്ണൻ എന്നയാൾക്ക് വേണ്ടി തെരച്ചിൽ പുരോഗമിക്കുകയാണ്. അഴുതക്കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേരും ഒഴുക്കിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു

ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ തീർഥാടകൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീണു മരിച്ചു. മംഗലാപുരം സ്വദേശി ശേഖർ പൂജാരി (68) ആണ് മരിച്ചത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അങ്കണവാടിയില്‍ എട്ടടിയോളം നീളമുള്ള മൂര്‍ഖന്‍; പാത്രങ്ങള്‍ക്കിടയില്‍ പത്തിവിരിച്ച നിലയില്‍ കണ്ടത് ഹെല്‍പ്പര്‍
കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!