പള്ളി സെമിത്തേരിയിൽ ഭർത്താവിന്റെ സംസ്കാര ശുശ്രൂഷകൾ നടക്കുന്നതിനിടെ വീണ്ടും ദു:ഖവാര്‍ത്ത, കൊച്ചിയിൽ ഭാര്യയും മരിച്ചു

Published : Jun 22, 2026, 07:42 PM IST
 husband s funeral

Synopsis

ചെങ്ങന്നൂരിൽ ഭർത്താവ് പി സി ചെറിയാന്റെ സംസ്കാരം നടക്കുന്നതിനിടെ ഭാര്യ ഐവി ചെറിയാൻ മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്ത് മകളോടൊപ്പം താമസിച്ചുവരികയായിരുന്നു ഇരുവരും. ഭർത്താവിനെ അടക്കം ചെയ്ത അതേ കല്ലറയിൽ തന്നെ ഐവിയെയും സംസ്കരിക്കും.

ചെങ്ങന്നൂർ: ഭർത്താവിന്റെ സംസ്കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുന്നതിനിടെ ഭാര്യയും മരിച്ചു. ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി സി ചെറിയാന്റെ (88) സംസ്കാരം ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നടക്കുമ്പോഴാണ് ഭാര്യ ഐവി ചെറിയാൻ (82) കൊച്ചിയിൽ മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇരുവരും മകളോടൊപ്പം എറണാകുളത്തായിരുന്നു താമസം.

കഴിഞ്ഞ ദിവസമാണ് പി സി ചെറിയാൻ മരിച്ചത്. ഇന്ന് രാവിലെ 10.30-ഓടെ പള്ളിയിൽ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കുന്നതിനിടെയായിരുന്നു ഐവി ചെറിയാന്റെ മരണം. മൃതദേഹം നാളെ വൈകിട്ട് 4.30-ഓടെ ചെങ്ങന്നൂരിലെ ഭവനത്തിൽ കൊണ്ടുവരും. വൈകിട്ട് അഞ്ചുമണിയോടെ പഴയ സുറിയാനി പള്ളിയിലെ ഭർത്താവിന്റെ കല്ലറയിൽ സംസ്കരിക്കും.

റാന്നി പുല്ലംപള്ളിൽ കുടുംബാംഗമാണ് പരേത. മക്കൾ: ആശാ മാത്യു, ഉഷ വർഗീസ് (ഓസ്ട്രേലിയ), ഷീല തോമസ്, സുരേഷ് ചെറിയാൻ (കാനഡ). മരുമക്കൾ: പരേതനായ തോമസ് മാത്യു (മാമ്പഴത്തുണ്ടിയിൽ, ചെങ്ങന്നൂർ), വർഗീസ് ജേക്കബ് (ചിറ്റേത്ത്, മല്ലപ്പള്ളി), തോമസ് ജോൺ (കൊച്ചുമണ്ണിൽ, തിരുവല്ല), ബ്ലസി സുരേഷ് (പട്ടരുകണ്ടത്തിൽ, വാകത്താനം).ചെങ്ങന്നൂർ: ഭർത്താവിന്റെ സംസ്കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുന്നതിനിടെ ഭാര്യയും മരിച്ചു. ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി സി ചെറിയാന്റെ (88) സംസ്കാരം ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നടക്കുമ്പോഴാണ് ഭാര്യ ഐവി ചെറിയാൻ (82) കൊച്ചിയിൽ മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇരുവരും മകളോടൊപ്പം എറണാകുളത്തായിരുന്നു താമസം.

കഴിഞ്ഞ ദിവസമാണ് പി സി ചെറിയാൻ മരിച്ചത്. ഇന്ന് രാവിലെ 10.30-ഓടെ പള്ളിയിൽ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കുന്നതിനിടെയായിരുന്നു ഐവി ചെറിയാന്റെ മരണം. മൃതദേഹം നാളെ വൈകിട്ട് 4.30-ഓടെ ചെങ്ങന്നൂരിലെ ഭവനത്തിൽ കൊണ്ടുവരും. വൈകിട്ട് അഞ്ചുമണിയോടെ പഴയ സുറിയാനി പള്ളിയിലെ ഭർത്താവിന്റെ കല്ലറയിൽ സംസ്കരിക്കും.

റാന്നി പുല്ലംപള്ളിൽ കുടുംബാംഗമാണ് പരേത. മക്കൾ: ആശാ മാത്യു, ഉഷ വർഗീസ് (ഓസ്ട്രേലിയ), ഷീല തോമസ്, സുരേഷ് ചെറിയാൻ (കാനഡ). മരുമക്കൾ: പരേതനായ തോമസ് മാത്യു (മാമ്പഴത്തുണ്ടിയിൽ, ചെങ്ങന്നൂർ), വർഗീസ് ജേക്കബ് (ചിറ്റേത്ത്, മല്ലപ്പള്ളി), തോമസ് ജോൺ (കൊച്ചുമണ്ണിൽ, തിരുവല്ല), ബ്ലസി സുരേഷ് (പട്ടരുകണ്ടത്തിൽ, വാകത്താനം).

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂരാച്ചുണ്ടിലെ മൊബൈൽ ഷോപ്പിൽ ബില്ല് നൽകുന്നതിനിടെയാണ് കടയുടമ കണ്ടത്, ചില്ല് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ്; പാമ്പിനെ വനംവകുപ്പിന് കൈമാറി
ബേപ്പൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; കേസെടുത്ത് പൊലീസ്