കൂരാച്ചുണ്ട് മേലെ അങ്ങാടിയിലെ ഒരു മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കടയുടമ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. തിരക്കേറിയ കടയിൽ പാമ്പ് കയറിയത് നാട്ടുകാരിൽ കൗതുകമുണർത്തി.

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന 'ഓക്‌സോൺ' മൊബൈൽ ഷോപ്പിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കടയുടമയായ ഷാമിർ കടയിലെത്തിയ കസ്റ്റമർക്ക് ബില്ല് നൽകിക്കൊണ്ടിരുന്ന സമയത്താണ് ചില്ല് അലമാരയ്ക്കുള്ളിൽ എന്തോ അനങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷ്മമായി നോക്കിയപ്പോഴാണ് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്. മൊബൈൽ കടയ്ക്കുള്ളിൽ പെരുമ്പാമ്പിനെ കണ്ടതോടെ കടയുടമയും കസ്റ്റമറും വനംവകുപ്പിനെ വിവരമറിയിച്ചു. ഇതിനിടെന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. തുടർന്ന് നാട്ടുകാർ ഒത്തുചേർന്ന് സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു. അതിനുശേഷം കക്കയം ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും, സ്ഥലത്തെത്തിയ കക്കയം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നാട്ടുകാർ ചേർന്ന് പെരുമ്പാമ്പിനെ സുരക്ഷിതമായി കൈമാറുകയും ചെയ്തു. തിരക്കേറിയ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ് കയറിക്കൂടിയത് പ്രദേശത്ത് വലിയ കൗതുകത്തിന് കാരണമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
View post on Instagram