'പേടിച്ച് ഉറങ്ങാനാവുന്നില്ല'; സഹീറയുടെ 3 ആടുകൾ, 24 കോഴികൾ, 2 താറാവുകൾ... എല്ലാം തെരുവുനായക്കൂട്ടം കടിച്ചുകീറി

Published : Mar 22, 2024, 04:37 PM ISTUpdated : Mar 22, 2024, 04:41 PM IST
'പേടിച്ച് ഉറങ്ങാനാവുന്നില്ല'; സഹീറയുടെ 3 ആടുകൾ,  24 കോഴികൾ, 2 താറാവുകൾ... എല്ലാം തെരുവുനായക്കൂട്ടം കടിച്ചുകീറി

Synopsis

തെരുവുനായ കടിച്ച ആമിയെന്ന ആട്ടിൻകുട്ടിക്ക് അനങ്ങാൻ വയ്യായിരുന്നു. വേദന തിന്ന് മടുത്ത് കഴിഞ്ഞ ദിവസം ആമിയുടെ ജീവൻ പോയി.

കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാവുന്നു. കക്കാട് അത്താഴക്കുന്ന് സ്വദേശി സഹീറയുടെ 24 കോഴികളെയും മൂന്ന് ആട്ടിൻ കുട്ടികളെയും തെരുവുനായ പിടിച്ചു. തെരുവുനായകളെ പേടിച്ച് രാത്രി ഉറങ്ങാൻ പോലുമാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

തെരുവുനായ കടിച്ച ആമിയെന്ന ആട്ടിൻകുട്ടിക്ക് അനങ്ങാൻ വയ്യായിരുന്നു. വേദന തിന്ന് മടുത്ത് കഴിഞ്ഞ ദിവസം ആമിയുടെ ജീവൻ പോയി. മൂന്നാഴ്ച പ്രായമുള്ള മൂന്ന് ആട്ടിൻ കുട്ടികളെയും 24 മുട്ടക്കോഴികളെയും രണ്ട് താറാവുകളെയുമാണ് തെരുവുനായ കടിച്ചുകൊന്നത്. 

8 ജില്ലകളിൽ നാളെ മഴ സാധ്യത, 3 ജില്ലകളിൽ താപനില 39 ഡിഗ്രി വരെ ഉയരും; ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്

ഒരു ആട്ടിൻകുട്ടിയെ നാലും അഞ്ചും നായകള്‍ ചേർന്ന് പൊതിഞ്ഞ് കടിച്ചുകീറുകയായിരുന്നു. ഇവരെ തന്നെ സ്വപ്നം കണ്ടെന്നും ഉറങ്ങാൻ കഴിഞ്ഞില്ലെന്നും സഹീറയുടെ മകള്‍ ഫാത്തിമ പറഞ്ഞു. നായ കൊന്നുകളഞ്ഞതിനെയൊക്കെ കുഴിച്ചിട്ടിടത്തും രക്ഷയില്ല. നായകള്‍ രാത്രിയിൽ വീണ്ടുമെത്തും കുഴിമാന്താനെന്ന് സഹീറ പറയുന്നു. 12 എണ്ണമൊക്കെ ഒരുമിച്ചാണ് വരുന്നത്. അത്താഴക്കുന്ന് ഭാഗത്താകെ തെരുവുനായ ശല്യം രൂക്ഷമാണ്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നിർമ്മല സീതാരാമൻ തെറ്റ് തിരുത്തണം, സഭയെ തെറ്റിധരിപ്പിച്ചു, പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയത് വി എസ് കാലത്ത്': ഡീൻ കുര്യാക്കോസ്
കൊച്ചിയിൽ പൊലീസിൻ്റെ ഗുണ്ടായിസം, പിടിച്ചുപറി! മർദിച്ച് പണം തട്ടിയെന്ന് യുവാക്കൾ; മുഖ്യമന്ത്രിക്ക് പരാതി നൽകി