
കാസർഗോഡ്: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ചെറുതും വലുതുമായ വാഹനാപകടങ്ങളുടെ എണ്ണവും കൂടുന്നുണ്ട്. കാസർഗോഡ് കുമ്പളയ്ക്കടുത്ത് ഒരേ സ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയിൽ സംഭവിച്ച രണ്ട് അപകടങ്ങളിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതര പരിക്കുകളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു രണ്ട് അപകടങ്ങളും.
കുമ്പള - ബദിയടുക്ക റോഡിൽ ഭാസ്ക്കര നഗറിലാണ് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വലിയ അപകടങ്ങളുണ്ടായത്. ഒരേ സ്ഥലത്ത് രണ്ട് കാറുകളും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രി 10:13ന് ആയിരുന്നു ആദ്യ അപകടം. വിമാനത്താവളത്തിൽ പോയി തിരിച്ചു വരുന്ന കളത്തൂർ സ്വദേശികളാണ് ആദ്യം അപകടത്തിൽപ്പെട്ടത്.
പിന്നാലെ വ്യാഴാഴ്ച പുലർച്ചെ 12:33ന് അതേ സ്ഥലത്ത് അടുത്ത അപകടമുണ്ടായി. നാരമ്പാടി സ്വദേശികളാണ് രണ്ടാമത് അപകടത്തിൽപ്പെട്ടത്. ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളിലുമായി ഏഴ് പേർക്ക് പരിക്കേറ്റു. റോഡിൽ നിന്ന് തെറിച്ചുപോയ ഒരു വാഹനം പിന്നീട് ക്രെയിൻ എത്തിച്ചാണ് ഉയർത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam