വാറന്റി കാലയളവിൽ സാംസങ് മൊബൈലിന് തകരാർ, ഓതറൈസ്ഡ് സെന്ററിൽ പണം ചോദിച്ചു; 98,690 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Published : May 19, 2025, 04:48 PM ISTUpdated : May 19, 2025, 04:52 PM IST
വാറന്റി കാലയളവിൽ സാംസങ് മൊബൈലിന് തകരാർ, ഓതറൈസ്ഡ് സെന്ററിൽ പണം ചോദിച്ചു; 98,690 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Synopsis

സേവനത്തിലെ വീഴ്ചയാണ്‌ ഇതെന്നും ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. 

കൊച്ചി: വാറന്റി കാലയളവിൽ മൊബൈൽ ഫോണിന്റെ ഫ്ലിപ്പ് സംവിധാനത്തിലെ തകരാർ പരിഹരിച്ച് നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ ഫോൺ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി ജോജോമോൻ സേവിയർ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് ന് എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2022 നവംബർ മാസത്തിലാണ് പരാതിക്കാരൻ കോതമംഗലത്തെ സെൽസ്പോട്ട് (Cellspot) മൊബൈൽസ് എന്ന സ്ഥാപനത്തിൽ നിന്നും സാംസങ്ങിന്റെ ഫ്ലിപ്പ് മോഡൽ ഫോൺ വാങ്ങിയത്. തുടർന്ന് 2023 ഒക്ടോബർ മാസം ഫ്ലിപ്പ് സംവിധാനത്തിൽ തകരാർ സംഭവിക്കുകയും ഓതറൈസ്ഡ് സർവീസ് സെന്ററിനെ സമീപിച്ചപ്പോൾ 33,218/- രൂപ പെയ്മെൻറ് ചെയ്താൽ റിപ്പയർ ചെയ്തു നൽകാമെന്ന് അറിയിക്കുകയുണ്ടായി. വാറന്റി കാലയളവിൽ തകരാർ സംഭവിച്ചാൽ റിപ്പയർ ചെയ്തു നൽകേണ്ട ഉത്തരവാദിത്തിൽ നിന്നും കമ്പനി ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്. 

പരാതിക്കാരന്റെ ഉപയോഗത്തിലെ അശ്രദ്ധമൂലം സംഭവിച്ച തകരാറാണെന്നും തങ്ങൾ അതിന് ഉത്തരവാദി അല്ലെന്ന കമ്പനിയുടെ വാദം നിലനിൽക്കുന്നതല്ലെന്നും കോടതി പ്രതികരിച്ചു. സേവനത്തിലെ വീഴ്ചയാണ്‌ ഇതെന്നും ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. 

ഫോൺ 11 മാസം ഉപയോഗിച്ചതിന് 10% മൂല്യശോഷണം കണക്കാക്കി 83,690/- രൂപയും, കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക്  ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ്  ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു