മലപ്പുറം കൊണ്ടോട്ടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹന്നയെ (13) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് കുട്ടി മുറിയടച്ച് ജീവനൊടുക്കുകയായിരുന്നു.

മലപ്പുറം: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടർന്ന് പിണങ്ങിയ കുട്ടി മുറിയിലേക്ക് പോയി. മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)