
കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ സഹോദരിയുടെ വിവാഹ നിശ്ചയ വിശേഷങ്ങൾ പങ്കുവച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. ചടങ്ങിൽ പങ്കെടുത്ത് ശരത്തിന്റെ സഹോദരി അമൃതയ്ക്കും പ്രതിശ്രുത വരൻ മുകേഷിനും ഷാഫി ആശംസകൾ നേർന്നു. 'നമ്മുടെ ശരത്ത് ലാലിന്റെ കുഞ്ഞനുജത്തിയുടെ, നമ്മുടെ പെങ്ങൾ, അമൃതയുടെ കല്യാണ നിശ്ചയമായിരുന്നു ഇന്ന്. പ്രിയപ്പെട്ട അമൃതയ്ക്കും മുകേഷിനും സ്നേഹാശംസകൾ'- എന്ന് ചടങ്ങിൽ പങ്കെടുത്തത്തിന്റെ വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു.
കാസര്‍കോട് പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്ന ജോഷി എന്നിവർ 2019-ലാണ് കൊല്ലപ്പെട്ടത്. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ഇടവഴിയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമായിരുന്നു.
Read more: അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam