കാസർകോട് തീരത്ത് വൻ കൊയ്ത്ത്, തീരം നിറഞ്ഞ് മത്തി, വൻ മത്തി ചാകര പടന്ന കടപ്പുറത്ത്, ആവോളം വാരിയെടുത്ത് ചാക്കിലാക്കി നാട്ടുകാർ

Published : Jul 18, 2026, 04:59 PM IST
Mathi chakara kasargode

Synopsis

കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകരയുണ്ടായി. തീരമാകെ നെയ് മത്തി വന്ന് നിറഞ്ഞതോടെ ആവേശത്തിലായ നാട്ടുകാർ മത്സ്യം വാരിക്കൊണ്ടുപോയി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

കാസർകോട്: ജില്ലയിലെ പടന്ന കടപ്പുറത്ത് വൻ മത്തി ചാകര. കടൽത്തീരമാകെ മത്തി വന്ന് നിറഞ്ഞതോടെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും വലിയ ആവേശത്തിലാണ്. തീരം നിറഞ്ഞ അവസ്ഥ കണ്ടതോടെ നാട്ടുകാർ കൂട്ടത്തോടെ ഓടിയെത്തി, വലിയ പെട്ടികളിലും ചാക്കുകളിലുമായി മത്തി വാരിയിട്ട് നിറച്ച് കൊണ്ടുപോയി.

തീരത്തോട് ചേർന്ന് മത്തി കൂട്ടത്തോടെയാണ് അടിഞ്ഞത്. ഓരോ തിരയെത്തുമ്പോഴും വലിയ നെയ് മത്തി കൂട്ടത്തോടെ തീരത്തെത്തി. സംഭവം അറിഞ്ഞ് പ്രദേശത്ത് വലിയ ജനക്കൂട്ടം തന്നെ എത്തി. കുട്ടികളും സ്ത്രീകളും അടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു. പടന്ന കടപ്പുറത്തെ ഈ വൻ മത്തി ചാകരയുടെ ദൃശ്യങ്ങളും ഇതിനോടകം തന്നെ വൈറലായി. മത്തി പെറുക്കിയെടുത്ത് തീര്‍ന്നെങ്കിലും ഇനിയും ചാകര എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരുമുണ്ട് അവിടെ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പത്തരമാറ്റ് തിളക്കം, പ്ലാസ്റ്റിക് മാലിന്യത്തിൽ കണ്ട സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി, ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധതക്ക് മാറ്റ് കൂടും
അടിമുടി മാറാൻ മലപ്പുറം, സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; റവന്യൂ ടവറും റോഡ് നവീകരണവുമായി കോടികളുടെ പദ്ധതികള്‍