ശാര്‍ക്കര മീനഭരണി: രണ്ട് താലൂക്കുകളിൽ ഏപ്രിൽ ഒന്നിന് അവധി പ്രഖ്യാപിച്ചു, നാല് പഞ്ചായത്തുകളിൽ മദ്യനിരോധനം

Published : Mar 15, 2025, 04:51 PM IST
ശാര്‍ക്കര മീനഭരണി: രണ്ട് താലൂക്കുകളിൽ ഏപ്രിൽ ഒന്നിന് അവധി പ്രഖ്യാപിച്ചു, നാല് പഞ്ചായത്തുകളിൽ മദ്യനിരോധനം

Synopsis

മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിവസമായ മാര്‍ച്ച് 25ന് പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി.

തിരുവനന്തപുരം: ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്‍റെ ഭാഗമായി പ്രധാന ഉത്സവ ദിവസമായ ഏപ്രില്‍ ഒന്നിന് ചിറയിന്‍കീഴ്, വര്‍ക്കല (പഴയ ചിറയിന്‍കീഴ് താലൂക്ക്) താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ചതായി ജില്ലാ കലക്റ്റര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിവസമായ മാര്‍ച്ച് 25ന് പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. ഉത്സവമേഖലാ പ്രദേശങ്ങളായ വിളപ്പില്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൂക്കൾ തറവാട്ടിൽ ജെസിബി കൊണ്ട് മണ്ണ് നീക്കിയപ്പോൾ അപൂർവ കാഴ്ച, ഭസ്മവും അസ്ഥികളും നിറച്ച് മൺകുടങ്ങൾ, ചെങ്കല്ലറ കണ്ടെത്തി
ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ 2 പേർക്ക് പരിക്ക്