വെള്ളത്തിൽ എന്തോ വീണ ശബ്ദം, ഒരു കരച്ചിലും! കിണർ മൂടിയ വല പൊട്ടിയ നിലയിൽ; വീട്ടു കിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

Published : Mar 06, 2026, 04:38 PM IST
peacock

Synopsis

നീണ്ട പരിശ്രമത്തിനൊടുവിലാണ് മയിലിനെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനാൽ അവശനിലയിലായ മയിലിനെ തളിപ്പറമ്പ വെറ്റിറിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

പയന്നൂർ: കണ്ണൂരിലെ കടന്നപ്പള്ളി പാണപ്പുഴയിൽ കിണറിൽ ഇവീഴാതിരിക്കാൻ കെട്ടിയ വലയിൽ വന്നിരുന്ന മയിൽ വല പൊട്ടി കിണറ്റിൽ വീണു. പരിയാരം ആയുർവേദ കോളേജ് റിട്ട. നേഴ്‌സിങ്ങ് അസി. ഭാസ്‌കരന്‍റെ വീട്ടിലെ കിണറ്റിലാണ് സംഭവം. വലപൊട്ടി വീട്ടു കിണറ്റിൽ വീണ മയിലിനെ വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇന്നലെയാണ് കിണറ്റിൽ മയിൽ വീണത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ഇവർ സർപ്പ വളണ്ടിയർ സുജീന്ദ്രൻ മൊട്ടമ്മലിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സുചീന്ദ്രൻ സംഭവ സ്ഥലത്തെത്തി കയറുപയോഗിച്ച് കിണറ്റിലിറങ്ങി. നീണ്ട പരിശ്രമത്തിനൊടുവിലാണ് മയിലിനെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനാൽ അവശനിലയിലായ മയിലിനെ തളിപ്പറമ്പ വെറ്റിറിനറി ആശുപത്രിയിൽ എത്തിച്ച് ഡോക്‌ടർമാരായ സുരേഷ്, ഹരീഷ്‌മ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത മയിലിനെ തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണന്‍റെ നിർദേശപ്രകാരം ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദത്തിൽ മന്ത്രിക്കെതിരെ ബിജെപി, '100 ദിവസം തികയും മുൻപേ ജനശ്രദ്ധ നേടിയ ഭരണത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം'
4 ലക്ഷദ്വീപ് സ്വദേശികൾ, അന്താരാഷ്ട്ര വിപണി കിലോയ്ക്ക് രണ്ട് ലക്ഷം വരെ വിലയുള്ള 271 കടൽവെള്ളരികൾ പിടിച്ച കേസ്, ഇഡി കുറ്റപത്രം