'ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യം, രാജിവെച്ചെങ്കിൽ നല്ലത്'; ആർ ശ്രീലേഖയുടെ രാജിയിൽ ശാസ്തമംഗലം വാർഡുകാരുടെ പ്രതികരണം

Published : Oct 03, 2026, 07:49 PM IST
R Sreelekha Resignation

Synopsis

ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരണവുമായി ശാസ്തമംഗലം വാർഡുകാർ. ശ്രീലേഖയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം നേതൃത്വത്തെ വിരട്ടാനാണെന്ന് ചിലർ പറഞ്ഞു. എന്നാൽ കൗൺസിലർ സ്ഥാനം ശ്രീലേഖയ്ക്ക് പറ്റുന്നതല്ലെന്നാണ് മറ്റുചിലരുടെ പ്രതികരണം.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസില‍ർ ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ പ്രതികരണവുമായി ശ്രീലേഖ പ്രതിനിധീകരിക്കുന്ന ശാസ്തമംഗലം വാ‍‍‍‍‍ർഡിലെ വോട്ടർമാർ. ശ്രീലേഖയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം നേതൃത്വത്തെ വിരട്ടാനാണെന്ന് ചിലർ പറയുമ്പോൾ കൗൺസിലർ സ്ഥാനം ശ്രീലേഖയ്ക്ക് പറ്റുന്നതല്ലെന്നാണ് മറ്റുചിലരുടെ പ്രതികരണം. ശ്രീലേഖ രാജിവെച്ചാലും കോർപറേഷൻ ഭരണസമിതിയെ ബാധിക്കില്ലെന്നും ചിലർ വ്യക്തമാക്കി. ശ്രീലേഖയുടെ രാജിയിൽ വോട്ടർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണങ്ങൾ ഇങ്ങനെ.

കൗൺസിലറായി അവസാനം വരെ പോകാൻ പറ്റില്ലെന്ന കാര്യം മാഡത്തിനും നാട്ടുകാ‍ർക്കും അറിയാമെന്നാണ് ഒരാളുടെ പ്രതികരണം. ഒന്ന് വിരട്ടുക, അത്രയാണ് ഇപ്പോൾ നടക്കുന്നതെന്ന് മറ്റൊരാൾ പറഞ്ഞു. രാജിവെച്ചെങ്കിലും വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വേറെ ഒരാളുടെ ശുഭാപ്തി വിശ്വാസം.

രാഷ്ട്രീയത്തിൽ സ്ഥിരതയും വ്യക്തതയുമുള്ള ആളുകൾ മത്സരിക്കണമെന്നാണ് തൻ്റെ കാഴ്ചപ്പാടെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. പൊതുപ്രവ‍ർത്തനവുമായി യാതൊരു ബന്ധവുമില്ലാത്തവർ മത്സരിച്ചാൽ ഇങ്ങനെയിരിക്കും. ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ശ്രീലേഖ രാജിവെച്ചെങ്കിൽ നല്ലതാണെന്നാണ് മറ്റൊരാൾ പറയുന്നത്. അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെ: "രാജിവെച്ചെങ്കിൽ നല്ലതാണ്. ഒന്ന് രണ്ട് കാര്യങ്ങൾക്ക് വിളിച്ചു പറഞ്ഞെങ്കിലും അവർ ഇതുവരെ വന്നിട്ടില്ല. മരങ്ങൾ വീണപ്പോൾ പല തവണ ബന്ധപ്പെട്ടെങ്കിലും ഫോണെടുക്കാൻ തയ്യാറായില്ല. ഇവിടുത്തെ ഒരു കാര്യത്തിലും ഇടപെടുന്നില്ല. എല്ലാവരും കൂടി വോട്ട് ചെയ്ത് ജയിപ്പിച്ചു എന്നല്ലാതെ, ഈ വാർഡിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല".

മാറാത്തത് മാറുമെന്ന് പ്രഖ്യാപനം, ഒടുവിൽ കൗൺസിലറുടെ മാറ്റം

മാറാത്തത് മാറുമെന്നും മാറ്റുമെന്നും പ്രഖ്യാപിച്ച് തലസ്ഥാന ന​ഗരത്തിൻ്റെ ഭരണം ഏറ്റെടുത്ത ബിജെപി, കഷ്ടിച്ച് കേവല ഭൂരിപക്ഷം കണ്ടെത്തി മുന്നോട്ടുപോകുമ്പാഴാണ് ഇടിത്തീയായി ആ‍ ശ്രീലേഖയുടെ രാജി പ്രഖ്യാപനം. വികസന മാസ്റ്റ‍ർ പ്ലാൻ അടക്കമുള്ള പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ കഴിയാത്തതിൻ്റെ കല്ലുകടി ഒരുഭാ​ഗത്തും കൗൺസിലർ സു​ഗതൻ കാപ്പാ കേസിൽ പെട്ട് അകത്തും പുറത്തുമല്ലാതെ നിൽക്കുന്നത് മറുഭാ​ഗത്തും നിൽക്കുമ്പോഴാണ് തുടക്കത്തലേ ഇടഞ്ഞുനിന്ന ശ്രീലേഖ ശാസ്തമം​ഗലം കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.

മേയർക്ക് രാജിക്കത്ത് നൽകിയ ശ്രീലേഖ, ഇക്കാര്യം വാട്സ്ആപ്പ് ​ഗ്രൂപ്പിലും അറിയിച്ചു. എന്നാൽ രാജി സംബന്ധിച്ചു പരസ്യപ്രതികരണത്തിന് ശ്രീലേഖ തയ്യാറായിട്ടില്ല. ശ്രീലേഖയുടെ കത്ത് ലഭിച്ച കാര്യം മേയർ വി വി രാജേഷ് സ്ഥിരീകരിച്ചെങ്കിലും ചട്ടപ്രകാര്യം കൗൺസിലർ രാജിക്കത്ത് നൽകേണ്ടത് കോർപറേഷൻ സെക്രട്ടറിക്കാണ്. തനിക്ക് രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് കോർപറേഷൻ സെക്രട്ടറി മുഹമ്മദ് ഷാഫി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസുഖം മൂർച്ഛിച്ച ഭാര്യയെ ആശുപത്രിയിലാക്കി തിരിച്ചെത്തിയപ്പോൾ ബാറ്ററിയും ഹോണുമില്ല; ഓട്ടോ ഡ്രൈവറോട് കവർച്ചക്കാരുടെ ക്രൂരത
മലപ്പുറത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, കാൽനട യാത്രക്കാരൻ അത്ഭുതകരമായ രക്ഷപ്പെട്ടു, ഞെട്ടിച്ച് വീഡിയോ