
കോഴിക്കോട്: കോഴിക്കോട് സ്ക്കൂൾ വാൻ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥിൾക്ക് നിസ്സാര പരിക്ക്. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പൊറ്റമ്മൽ - കുതിരവട്ടം റോഡിൽ രണ്ട് മണിയോടെയായിരുന്നു അപകടം. വാനിൽ കൂടുതൽ കുട്ടികൾ ഇല്ലാതിരുന്നു. പൊലീസ് എത്തി വാൻ ഉയർത്താൻ ശ്രമം തുടങ്ങി. അപകടത്തെ തുടർന്ന് പൊറ്റമ്മൽ - കുതിരവട്ടം റോഡിലെ ഗതാഗതം പൊലീസ് തിരിച്ചു വിട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam