ഒറ്റക്കൈയുമായി യാചന, പൊലീസ് പരിശോധിച്ചപ്പോൾ രണ്ട് കൈ!, വ്യാജ ഭിക്ഷക്കാരൻ പി‌ടിയിൽ

Published : Dec 19, 2022, 02:04 PM ISTUpdated : Dec 19, 2022, 02:06 PM IST
ഒറ്റക്കൈയുമായി യാചന, പൊലീസ് പരിശോധിച്ചപ്പോൾ രണ്ട് കൈ!, വ്യാജ ഭിക്ഷക്കാരൻ പി‌ടിയിൽ

Synopsis

ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരൻ്റെ നിർദ്ദേശപ്രകാരമാണ് മറയൂരിൽ എത്തിയതെന്ന് ഇയാൾ പറഞ്ഞു.

മറയൂർ: മറയൂരിൽ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തമിഴ്നാട് ഉദുമലൈയിൽ നിന്നുമെത്തിയ വ്യാജ ഭിക്ഷക്കാരൻ ഉദുമലൈസ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂർ പൊലിസ് പിടികൂടിയത്. ഒരു കൈ മാത്രമുള്ളൂ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഭിക്ഷാടനം നടത്തിയത്. യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട എസ്.ഐ.പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഷർട്ടിനുള്ളിൽ മറച്ച നിലയിൽ ഒരു കൈ കണ്ടെത്തിയത്. ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരൻ്റെ നിർദ്ദേശപ്രകാരമാണ് മറയൂരിൽ എത്തിയതെന്ന് ഇയാൾ പറഞ്ഞു. ഇയാളെ താക്കിത് നൽകി ഉദുമലൈയിലേക്ക് തിരിച്ചയച്ചു. 

PREV
Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം
സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ