നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിൽ ഇടിച്ച് അപകടം; 19 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് സ്റ്റാഫുകള്‍ക്കും പരിക്ക്

Published : Nov 27, 2024, 11:04 AM IST
 നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിൽ ഇടിച്ച് അപകടം; 19 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് സ്റ്റാഫുകള്‍ക്കും പരിക്ക്

Synopsis

രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

വയനാട്: വയനാട് വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിൽ ഇടിച്ച് അപകടം. രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് തോട്ടത്തിലേക്ക് കയറി കവുങ്ങില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. 19 വിദ്യാര്‍ത്ഥികള്‍ക്കും ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് സ്റ്റാഫിനുമാണ് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ