സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്കും സ്കൂൾ കുട്ടികൾക്കും പരിക്ക്, കേസെടുത്ത് പൊലീസ്

Published : Dec 01, 2025, 05:35 PM ISTUpdated : Dec 01, 2025, 05:43 PM IST
school bus Accident

Synopsis

ചേങ്കോട്ടുകോണം സ്വകാര്യ സ്കൂളിലെ ബസ്സാണ് കാറിനെ ഇടിച്ചത്. ബസ് കാറിനെ ഇടിച്ച് ഏറെ ദൂരം നിരങ്ങിപ്പോയി. കാർ ഡ്രൈവർ കഴക്കൂട്ടം മേനംകുളം സ്വദേശി അലക്സാണ്ടർക്കാണ് (72) പരിക്കേറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കഴക്കൂട്ടം മേനംകുളം സ്വദേശി അലക്സാണ്ടർക്കാണ് (72) പരിക്കേറ്റത്. അലക്സാണ്ടറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന രണ്ട് സ്കൂൾ കുട്ടികൾക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. സർവീസ് റോഡ് നിന്നും ദേശീയപാതയിലേക്ക് കയറിയ കാറിനെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ചേങ്കോട്ടുകോണം സ്വകാര്യ സ്കൂളിലെ ബസ്സാണ് കാറിനെ ഇടിച്ചത്. ബസ് കാറിനെ ഇടിച്ച് ഏറെ ദൂരം നിരങ്ങിപ്പോയി. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍