മരണ വേദന അനുഭവിക്കുമ്പോഴും സ്കൂൾ ബസിലെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കി ഡ്രൈവർ; അവസാനമായി കാണാൻ കുരുന്നുകളെത്തി, നൊമ്പര കാഴ്ച

Published : Nov 14, 2025, 03:19 PM IST
 school bus driver

Synopsis

രാവിലെ ഒമ്പതരയോടെ സ്കളിലേക്ക് കുട്ടികളെ കൊണ്ടുപോകവേ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

തൃശൂർ: മരണത്തിനു മുന്നിലും സ്കൂൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി ബസ് ഡ്രൈവർ യാത്രയായി. പാലുവായ് സെന്‍റ് ആന്‍റണീസ് യുപി സ്കൂളിലെ ബസ് ഡ്രൈവർ ആയിരുന്ന ചക്കം കണ്ടം സ്വദേശി മാടാനി വീട്ടിൽ രാജൻ (55) ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകവേ കാർഗിൽ നഗറിന്‍റെ അടുത്തുവച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

മരണ വേദന അനുഭവിക്കുമ്പോഴും ബസിലെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ രാജൻ റോഡരികിൽ ബസ് നിർത്തി. തുടർന്ന് രാജനെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നിട്ടും മരണം സംഭവിക്കുകയായിരുന്നു.

ഐസ്ക്രീം നൽകിയും മിഠായി നൽകിയും ആണ് മക്കളില്ലാത്ത രാജൻ സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്ന പോലെ വിദ്യാർത്ഥികളെ നോക്കിയിരുന്നത് . ഭാര്യ- രമണി. അമ്മ- തങ്ക . സഹോദരി- രാധ. സംസ്കാരം ഗുരുവായൂർ നഗരസഭ ഗ്യാസ് ശ്മശാനത്തിൽ നടന്നു. എന്നും തങ്ങളെ യാത്രയാക്കിയിരുന്ന ആളെ അവസാനമായി കാണാൻ വിദ്യാർഥികൾ എത്തിയത് നൊമ്പര കാഴ്ചയായി.

 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്