വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, 11 കുട്ടികൾക്ക് പരിക്കേറ്റു; അപകടത്തിൽപ്പെട്ടത് പരപ്പാറ നോബിൾ സ്കൂളിന്‍റെ ബസ്

Published : Sep 19, 2025, 12:07 PM IST
Vamanapuram school bus accident

Synopsis

പരിക്കേറ്റ കുട്ടികളെ വാമനപുരം പിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. പരപ്പാറ നോബിൾ സ്കൂളിന്‍റെ ബസ് തിരിക്കാനായി പിന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

വെഞ്ഞാറമൂട്: തിരുവനന്തപുരം വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ 11 കുട്ടികൾക്ക് നിസാര പരിക്കേറ്റു. പരപ്പാറ നോബിൾ സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസിൽ 15 കുട്ടികൾ ഉണ്ടായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവ‍‍ർത്തനം നടത്തി. കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടികളെ വാമനപുരം പിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. വണ്ടി തിരിക്കാനായി പിന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി