വീടിനോട് ചേർന്നുള്ള വാഴയുടെ മുകളിൽ, കണ്ട വീട്ടുകാർക്കും നാട്ടുകാർക്കുമാകെ ഞെട്ടൽ, കൂറ്റൻ രാജവെമ്പാലയെ പിടികൂടി

Published : Sep 19, 2025, 10:37 AM IST
king cobra

Synopsis

വീട്ടുവളപ്പിൽ രാജവെമ്പാല. വീടിനോട് ചേർന്നുള്ള വാഴയുടെ മുകളിൽ നിന്നും സാഹസികമായാണ് രാജവെമ്പാലയെ പിടികൂടിയത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

കണ്ണൂർ : കണ്ണൂരിൽ വീട്ടുവളപ്പിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആറളം വിയറ്റ്നാം സ്വദേശി സലീമിന്റെ വീട്ടുവളപ്പിൽ നിന്നാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീടിനോട് ചേർന്നുള്ള വാഴയുടെ മുകളിൽ നിന്നും സാഹസികമായാണ് പാമ്പിനെ പിടികൂടിയത്. മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോടും മിറാജ് പേരാവൂരും ചേർന്നാണ് പാമ്പിനെ കൂട്ടിലാക്കിയത്. ഇവരുടെ അവസരോചിതമായ ഇടപെടലാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടാൻ സഹായിച്ചത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. 

 

 

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്