സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ഗുരുതര പരിക്ക്

Published : Sep 15, 2023, 07:14 PM IST
സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ഗുരുതര പരിക്ക്

Synopsis

ഗുരുതര പരുക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട്‌ വിദഗ്ദ ചികിത്സയ്ക്കയി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു

തൃശൂർ: കാട്ടകാമ്പാൽ ചിറയ്ക്കലിൽ സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ചിറയ്ക്കൽ മേലെയിൽ വീട്ടിൽ ജംഷാദിന്റെ മകൾ  റിസ ഫാത്തിമയ്ക്കാണ് ഗുരുതര പരുക്കേറ്റത്. കാട്ടകാമ്പാൽ ചിറക്കലിൽ ചിറളയം ബിസിഎൽപി സ്കൂളിലെ വിദ്യാർഥിയാണ്.  വാനിൽ നിന്ന് ഇറങ്ങിയ ഉടനെ കുട്ടി വാഹനത്തിനടിയിലേയ്ക്ക് വീണു. ദേഹത്തു കൂടെ വാഹനം കയറിയിറങ്ങി. ഗുരുതര പരുക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട്‌ വിദഗ്ദ ചികിത്സയ്ക്കയി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

Asianet News | Nipah Virus | Nipah Virus Kerala | Asianet News Live

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു